ജീവന് തിരിച്ചു പിടിച്ച്ആസ്റ്റര് മെഡ്സിറ്റി
കൊച്ചി: 35 ദിവസം മാത്രം പ്രായമായ സബിയുള്ളയെ നെഞ്ചോടടക്കി നില്ക്കുമ്പോള് സാക്രയ്ക്ക അറിയില്ലായിരുന്നു തന്റെ പേരക്കിടാവ് അതീവ ഗുരുതരമായ ഹൃദ്രോഗത്തിന്റെ പിടിയിലാണെന്ന്. നിര്‍ത്താതയുള്ള സാബിള്ളയുടെ കരച്ചിലില്‍ പന്തികേടുതോന്നിയ മുത്തശ്ശി കാബൂളിലെ അപൂര്‍വം സ്പെഷ്യലിസ്റ്റുമാരിലൊരാളായ ഡോ.നവാബിയെ കാണിച്ചു. സബിയുള്ളയുടെ ഹൃദയ തകരാര്‍ മനസ്സിലാക്കിയ ഡോ.നവാബ് ഉടന്‍ തന്നെ ആസ്റ്റര്‍ മെഡ്സിറ്റിയുമായി ബന്ധപ്പെടുകയായിരുന്നു. ആസ്റ്റര്‍ മെഡ്സിറ്റിയിലെ വിദഗദ്ധ ഡോക്ടര്‍മാരുടെ അടിയന്തര ഇടപെടല്‍ ആ പിഞ്ചുകുഞ്ഞിന്റെ ജീവന് തിരികെപ്പിടിച്ചു. സബിയുള്ളയുടെ ചികിത്സ സൗജന്യമായി ലഭ്യമാക്കിയത് ഡോ. മൂപ്പന്‍സ് ഫൗണ്ടേഷനാണ്. അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ള ‘ടെട്രാളോജി ഓഫ് ഫാലറ്റ് ‘ എന്ന് ഡോക്ടര്‍മാര്‍ വിളിക്കുന്ന അസുഖമായിരുന്നു സബിയുള്ളയുടേത്.ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ കുഞ്ഞിനെ ശസ്ത്രക്രിയക്കു വിധേയനാക്കി. പീഡിയാട്രിക് കാര്‍ഡിയാക് സര്ജന് ഡോ.അനില്‍ എസ്സ് ആറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.സബിയുള്ളയുടെ മാതാപിതാക്കള്‍ അഭിമുഖീകരിച്ച സാമൂഹികവും സാമ്പത്തികവുമായ വൈഷമ്യങ്ങള്‍ തരണം ചെയ്യാന്‍ ഡോ. മൂപ്പന്‍സ് ഫൗണ്ടേഷന് രംഗത്തു വന്നപ്പോള്‍ തടസ്സങ്ങളെല്ലാം മാറി.ശസ്ത്രക്രിയ പൂര്‍ണ്ണ വിജയം.സീനിയര്‍ കണ്‍സള്‍ട്ടന്റ് പീഡിയാട്രിക് കാര്‍ഡിയാക് സര്ജന് ഡോ.സാജന് കോശിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.സീനിയര്‍ പീഡിയാട്രിക് കാര്‍ഡിയാക് അനസ്തെറ്റിസ്റ്റും ഇന്റെന്സിവിസ്റ്റുമായ ഡോ. സുരേഷ് നായരുടെ നേതൃത്വത്തിലായിരുന്നു ഐസിയു പരിരക്ഷ.കുട്ടിക്ക് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടാനാകുമെന്ന് ഡോ.സാജന് കോശി അറിയിച്ചു.ആസ്റ്റര്‍ മെഡ്സിറ്റിയിലെ അനന്യമായ പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജിക്കല്‍ വിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍മാരുടെ ആത്മാര്‍ത്ഥ സേവനവും ഡോ.ആസാദ് മൂപ്പന്റെ ഉദാരമനസ്കതയും സമന്വയിച്ചപ്പോള്‍ അഫ്ഗാനില്‍ നിന്നുള്ള കുഞ്ഞു വിശിഷ്ടാതിഥിക്കു ജീവന് തിരിച്ചുകിട്ടുകയായിരുന്നു. ശ്വാസകോശങ്ങളിലേക്കുള്ള രക്ത പ്രവാഹം കുറഞ്ഞ് ശരീരമാകെ നീലനിറമാകുന്ന ലക്ഷണമാണ് ടെട്രാളോജി ഓഫ് ഫാലറ്റ് ബാധിച്ച കുട്ടികളിലെ രോഗാവസ്ഥ തിരിച്ചറിയാന്‍ ഏറ്റവും സഹായകമാകുന്നത്. എങ്കിലും ശരിയായ ലക്ഷണങ്ങള്‍ പ്രകടമാകാനും രോഗം കൃത്യമായി മനസ്സിലാകാനും സാധാരണയായി കാലതാമസമുണ്ടാകാറുണ്ട്.പക്ഷേ,സാക്ര സൂക്ഷ്മ ബുദ്ധിയോടെ കാര്യങ്ങള്‍ വിലയിരുത്തിയതിനാല്‍ രോഗം ഏറെ നേരത്തെ തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞു.സാധാരണയായി 6-12 മാസത്തിനുള്ളിലാണ് ഈ രോഗാവസ്ഥയ്ക്കു പരിഹാരമായ ശസ്ത്രക്രിയ നടത്താറുള്ളത്. വളരെ പ്രകടമായ രോഗലക്ഷണങ്ങള്‍ കാണപ്പെടുന്ന കേസുകളിലേ അതിലും നേരത്തെ ശസ്ത്രക്രിയ ശിപാര്‍ശ ചെയ്യാറുള്ളൂ. പക്ഷേ, ശസ്ത്രക്രിയ നേരത്തെ നടത്തുന്നതുകൊണ്ട് ഫലം കൂടുതല്‍ നന്നാകുകയേയുള്ളൂവെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.ശസ്ത്രക്രിയാനന്തര പരിരക്ഷ എത്രയും സങ്കീര്‍ണ്ണമാണെന്നു മാത്രം.ആസ്റ്റര്‍ മെഡ്സിറ്റിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം നടത്തിയ ശസ്ത്രക്രിയ പൂര്‍ണ്ണവിജയമായിരുന്നു. യാതൊരു വിധ വിഷമ ഘട്ടങ്ങളും പാര്‍ശ്വ ഫലങ്ങളും ഉണ്ടായില്ല. സബിയുള്ളയുടെ നിര്‍ദ്ധന കുടുംബത്തിന് യാതൊരു വിധത്തിലുമുള്ള സാമ്പത്തിക ബാധ്യതകളുമുണ്ടാക്കാതെ തികച്ചും സൗജന്യമായാണ് ഡോ. മൂപ്പന്‍സ് ഫൗണ്ടേഷന് സങ്കീര്‍ണ്ണ ശസ്ത്രക്രിയ ഉള്‍പ്പെടെ എല്ലാ ചികില്‍സയും ലഭ്യമാക്കിയത്. ഹീലിംഗ് ടച്ച് എന്ന പേരില്‍ ഇന്ത്യയിലുടനീളം ചികില്‍സാ കേന്ദ്രങ്ങളുടെ ശൃംഖല സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ് ഡോ. മൂപ്പന്‍സ് ഫൗണ്ടേഷന്. പിന്നാക്ക മേഖലകളിലെ വിദഗ്ധ ചികില്‍സാ സൗകര്യങ്ങളുടെ ആഭാവം കണ്ടറിഞ്ഞു തയ്യാറാക്കിയതാണ് ഈ പദ്ധതി. ജാര്‍ക്കണ്ടിലും ബംഗാളിലും ഇത്തരം ഓരോ കേന്ദ്രങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.ഫിലിപ്പിന്‍സിലേക്കും ഹീലിംഗ് ടച്ച് വ്യാപിപ്പിക്കുന്നുണ്ട്.
ജിബി സദാശിവൻകൊച്ചി