അന്വേഷണം സഹപാഠിയിലേക്ക്

ബംഗളൂരു : ആത്മഹത്യ ചെയ്ത ദിവസം ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡി.കെ. രവി നിരവധി തവണ തന്റെ സഹപാഠിയുമായി ഫോണിൽ ബന്ധപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. തെളിവുകൾ ലഭിച്ചതിനെത്തുടർന്ന് പൊലീസ് 2009ലെ ഐ.എ.എസ് പരിശീലന കാലത്തെ സഹപാഠിയായിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥയെ തുടരന്വേഷണത്തിനായി സമീപിച്ചു.

സംഭവം നടന്ന ദിവസം ഒരു മണിക്കൂറിനിടെ 44 തവണ ഇവരുമായി അദ്ദേഹം ഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവുകളാണ് ലഭിച്ചത്. തെക്കൻ കർണാടകയിൽ പ്രവർത്തിക്കുന്ന വിവാഹിതയായ ഇവരുമായാണ് അദ്ദേഹം അവസാനമായി സംസാരിച്ചത്. ഇത് കേസിൽ പുതിയ വഴിതിരിവാകുമെന്ന് സംസ്ഥാനത്തെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് കരുതുന്നു. തന്റെ ഫേസ് ബുക്ക് പേജിൽ രവി ഒരു വനിതാ ഐ.എ.എസ് ഓഫീസറുടെ നേട്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പതിവായി പങ്കുവയ്ക്കാറുണ്ട്. ഇവരുമായുള്ള ബന്ധം മൂലം വർഷങ്ങൾക്കു മുമ്പു തന്നെ ഇദ്ദേഹത്തിന്റെ കുടുംബബന്ധം തകർന്നതായും ആരോപണമുണ്ട്.

കൊമേഴ്ഷ്യൽ ടാക്സ് ഡിപ്പാർട്ട്മെന്റിലെ മുൻ അഡീഷണൽ കമ്മീഷണറായിരുന്ന ഡി.കെ. രവിയെ കഴിഞ്ഞ16നാണ് ദുരൂഹ സാഹചര്യത്തിൽ ബാംഗ്ലൂരിലെ തന്റെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. വ്യക്തിപരമായ കാരണങ്ങളാലാണ് ആത്മഹത്യയെന്ന് സംസ്ഥാന ഗവണമെന്റ് പ്രസ്താവന നടത്തിയെങ്കിലും പ്രതിപക്ഷം കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

Add a Comment

Your email address will not be published. Required fields are marked *