അനധികൃത റിസോര്‍ട്ടിനെതിരെ വി.എസിന് കത്തയച്ചിട്ടില്ലെന്ന് ടി.എന്‍ പ്രതാപന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച റിസോര്‍ട്ടിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് കത്തയച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് എം.എല്‍.എ ടി.എന്‍ പ്രതാപന്‍. വാര്‍ത്ത തന്നെ അതിശയിപ്പിച്ചെന്നും ഇത്തരത്തില്‍ ആര്‍ക്കും താന്‍ കത്തയച്ചിട്ടില്ലെന്നും പ്രതാപന്‍ പറഞ്ഞു. എന്നാല്‍ കത്തില്‍ ആരോപിച്ചിരിക്കുന്ന റിസോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത് കയ്യേറിയ ഭൂമിയില്‍തന്നെയാണെന്നും പ്രതാപന്‍ പറഞ്ഞു.
ഹൈക്കോടതി വിധിയുണ്ടായിട്ടും പാണാവള്ളിയിലെ റിസോര്‍ട്ട് പൊളിച്ചുനീക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതാപന്‍ അയച്ച കത്ത് തനിക്ക് ലഭിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. നിലവിലെ പൊതുസ്ഥിതിയുടെ പ്രതിഫലനമാണിതെന്നും ടി.എന്‍ പ്രതാപന്‍ ഉള്‍പ്പെടുന്ന നീതിയും ന്യായവും നടപ്പാക്കണമെന്നാഗ്രഹിക്കുന്ന കോണ്‍ഗ്രസ്, യു.ഡി.എഫ് നേതാക്കള്‍ക്ക് പിന്തുണ നല്‍കുമെന്നും വി.എസ് വ്യക്തമാക്കിയിരുന്നു.

Add a Comment

Your email address will not be published. Required fields are marked *