അധികാരമേറ്റു

ശ്രീനഗര്‍: ഏറെ നാളത്തെ അനിശ്ചിതത്വ തിനു ശേഷം ഇന്ന് ജമ്മു കശ്മീരില്‍ പിഡിപി-ബിജെപി സഖ്യ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രിയായി പിഡിപി അധ്യക്ഷന്‍ മുഫ്തി മുഹമ്മദ് സയ്യിദ്  രാവിലെ 11മണിക്ക് സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹത്തിനൊപ്പം 25 മന്ത്രിമാരും ചുമതലയേറ്റു. രണ്ടുമാസത്തോളം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിലാണ് ജമ്മു കശ്മീരില്‍ പിഡിപിബിജെപി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സയ്യിദും വിശദമായ ചര്‍ച്ച നടത്തിയിരുന്നു.

ബിജെപിയുടെ 12 ഉം പിഡിപിയുടെ 12 അംഗങ്ങളും മുഫ്തിക്കൊപ്പം മന്ത്രിമാരായി അധികാരമേറ്റു. അന്തിമധാരണയനുസരിച്ച് ആഭ്യന്തരം, ധനകാര്യം,പൊതുമരാമത്ത് എന്നീ വകുപ്പുകള്‍ ബിജെപിക്ക് നല്‍കും. അടുത്ത 6 വര്‍ഷത്തേക്കുളള പൊതുമിനിമം പരിപാടി പുറത്തിറക്കും. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത സാഹര്യത്തില്‍ ബിജെപിയും പിഡിപിയും സഖ്യധാരണയുണ്ടാക്കിയെങ്കിലും ആശയപരമായ ഭിന്നതകള്‍ കാരണം തീരുമാനം വൈകുകയായിരുന്നു.

തുടര്‍ന്ന് പല ഘട്ടങ്ങളായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് തര്‍ക്ക വിഷയങ്ങലില്‍ ധാരണയായത്.പിഡിപിയുടെ താത്പര്യപ്രകാരം സമാധാനം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ പ്രത്യേക സൈനികാധികരം ഭാഗികമായി പിന്‍വലിക്കും.എന്നാല്‍ ആര്‍എസ്സഎസിന്റെ കടുത്ത സമ്മര്‍ദ്ദം നിലനില്‍ക്കുന്നുണ്ടെങ്കിലും കശ്മീരിന് പ്രത്യേക ഭരണഘടനാപദവി നല്‍കുന്ന370വകുപ്പ് പിന്‍വലിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുളള ചര്‍ച്ചകളില്ര്‍ ഹുറിയത്ത് നേതാക്കളെ കൂടി ഉള്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

Add a Comment

Your email address will not be published. Required fields are marked *