അധികാരത്തിൽ കടിച്ചുതൂങ്ങി കേസൊതുക്കാൻ കെഎംമാണി ശ്രമിക്കുന്നു: എംടിരമേഷ്

മനോജ്‌ എട്ടുവീട്ടില്‍

തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍ : ബാർക്കോഴക്കേസിൽ കെ.എം.മാണി രാജിവയ്ക്കാതിരിക്കുന്നത് ഈ കേസ് ഭരണത്തി ലിരുന്നുകൊണ്ട് ഒതുക്കാനാണെന്ന് ബിജെപി സംസ്ഥാന  വൈസ് പ്രസിഡന്റു  എം.ടി.രമേഷ് ഹിന്ദുസ്ഥാൻ സമാചാറിനോട് പറഞ്ഞു. പക്ഷെ മാണിയെ വെറുതെ വിടാൻ ബിജെപി ഒരുക്കമല്ലെന്നും മാണിയുടെ രാജി ആവശ്യപ്പെട്ട് വരുന്ന ചൊവാഴ്ച   പ്രഖ്യാപിച്ച ഹർത്താൽ ഈ ലക്ഷ്യത്തോടെയാണെന്നും എം.ടി.രമേഷ് പറഞ്ഞു. മാണി  രാജിവയ്ക്കാൻ ഒരുക്കമില്ലെങ്കിൽ ചൊവാഴ്ചയ്ക്കുശേഷം തുടർ പ്രക്ഷോഭം തീരുമാനിക്കും.
കെ.എം.മാണി രാജിവച്ചേ തീരൂ എന്നാണു ബിജെപി ആവശ്യപ്പെടുന്നത്. ഈ കാര്യം സിബിഐ അന്വേഷിക്കുകയും വേണം. അധികാരം ഒരിക്കൽ കയ്യിൽനിന്നു നഷ്ടപ്പെട്ടാൽ തിരിച്ചു കയറാൻ പിന്നെ കഴിയില്ലെന്ന് കരുതിയാണ് കെ.എം.മാണി അധികാരത്തിൽ തന്നെ കടിച്ചു തൂങ്ങി തുടരുന്നത്. ഒരു പക്ഷെ രക്ഷപ്പെട്ടേക്കാം എന്നാവും മാണി കരുതുന്നത്. അതുകൊണ്ട് തന്നെയാണ് ഹർത്താൽ പ്രഖ്യാപിച്ചത്. ഉമ്മൻചാണ്ടിയും ഇതു തന്നെയാണ് ചെയ്യുന്നത്. ബാർക്കോഴ കേരളാ പോലീസ് അന്വേഷിച്ചിട്ട് കാര്യമുണ്ടെന്നു ബിജെപി കരുതുന്നില്ല. കെ.എം.മാണി ഭരണത്തിലിരിക്കെ, നിയമമന്ത്രികൂടിയായിരിക്കെ കേരളാ പോലീസിനു എന്ത് അന്വേഷണമാണ് ഇക്കാര്യത്തിൽ നടത്താൻ കഴിയുക എന്ന് മനസ്സിലാകുന്നില്ല. അവർ തെളിവില്ലാ എന്ന് പറഞ്ഞു കേസന്വേഷണം അവസാനിപ്പിക്കും. അന്വേഷണം ഒരു പ്രഹസനമാകും. അതുകൊണ്ടാണ് ബാർക്കോഴ സിബിഐ അന്വേഷിക്കണം എന്ന് ബിജെപി ആവശ്യപ്പെടുന്നത്. കേരളത്തിന്‌ പുറത്തുനിന്നുള്ള ഒരു ഏജൻസി വേണം ഈ കേസ് അന്വേഷിക്കാൻ. അതാണ്‌ സിബിഐ വേണമെന്ന് ബിജെപി ആവശ്യപ്പെടുന്നത്.

ഇത്രയധികം ആരോപണശരങ്ങളുണ്ടായിട്ടും മാണി രാജിവയ്ക്കാതിരിക്കുന്നത് രാഷ്ട്രീയ ധാർമ്മികത കേരളത്തിൽ അന്യം നിന്നതിനു തെളിവാണെന്നും എം.ടി.രമേഷ് പറഞ്ഞു. തിരുവനന്തപുരത്ത് ഒരു ലോക്സഭാ ഉപതിരഞ്ഞെടുപ്പ് വരുമെന്ന് ബിജെപി കരുതുന്നില്ല. അതുകൊണ്ട് തന്നെ സ്ഥാനാർഥി ആരെന്നു ബിജെപി തീരുമാനിച്ചിട്ടുമില്ല. സുരേഷ്ഗോപിക്കും ഇതു ബാധകമാണ്. സുരേഷ്ഗോപി തിരുവനന്തപുരം സ്ഥാനാർഥി ആകണമെന്നോ എന്ന കാര്യത്തിൽ ഒരു ചർച്ചപാർട്ടിയിൽ വന്നിട്ടില്ല. അതുകൊണ്ട് തന്നെ സുരേഷ്ഗോപിയുടെ കാര്യം പറയാനാകില്ല.പുതിയ സംസ്ഥാനങ്ങൾ വരുന്നത് നല്ല കാര്യമാണ്. പക്ഷെ കേരളത്തിന്‌ ഒരു വിഭജനം ആവശ്യമേ ഇല്ല. കാരണം കേരളം തന്നെ ഒരു ചെറിയ സംസ്ഥാനമാണ്. കേരളം വിഭജിക്കണമെന്ന പി.സി.ജോര്ജിന്റെ ആരോപണത്തിൽ കാമ്പുണ്ടെന്നു കരുതുന്നില്ല. നിലവിലെ രാഷ്ട്രീയ പ്രശ്നത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് പി.സി.ജോർജിന്റെ ശ്രമം. നിലവിലെഎല്ലാ വിവാദങ്ങളിൽ പേര് വന്നിട്ടുള്ള ആളാണ്‌ പി.സി.ജോർജ്. തമിഴ്‌നാട് ഒരു വലിയ സംസ്ഥാനമല്ലേ. അത് വേണമെങ്കിൽ വിഭജിച്ചോട്ടെ. എം.ടി.രമേഷ് പറഞ്ഞു.

 

Add a Comment

Your email address will not be published. Required fields are marked *