അദിതി ആര്യ ഫെമിന മിസ് ഇന്ത്യ
മുംബൈ: ഫെമിന മിസ് ഇന്ത്യയായി അദിതി ആര്യ തിരഞെടുക്കപ്പെട്ടു. 21 പേര് മാറ്റുരച്ച മത്സരത്തില്‍ അവസാന അഞ്ചില്‍ നിന്നാണ് അദിതി തിരഞ്ഞെടുക്കപ്പെട്ടത്. മുന്‍വര്‍ഷത്തെ മിസ് ഇന്ത്യ കോയല്‍ റാണ അദിതിയെ വിജയകിരീടമണിയിച്ചു. അര്‍ദ്ധരാത്രിയോടെയാണ് ഫലം വന്നത്. ആഫ്രീന്‍ റേച്ചല്‍ വാസ്, വാര്‍ത്തിക സിംഗ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം പങ്കിട്ടു. മിസ് വേള്‍ഡ് 2015 മത്സരത്തില്‍ അദിതി ഇന്ത്യയെ പ്രതിനിധീകരിക്കും.അഫ്രീന് മിസ് ഇന്റര്‍നാഷണല്‍ സൌന്ദര്യ മത്സരത്തിലും വാര്‍ത്തിക മിസ് ഗ്രാന്‍ഡ് ഇന്റര്‍ നാഷണല്‍ മത്സരത്തിലും പങ്കെടുക്കാന്‍ യോഗ്യത നേടിയിട്ടുണ്ട്. (മനോജ്)