അധിക്ഷേപിച്ചിട്ടില്ല

നിയമസഭയിൽ പ്രതിപക്ഷത്തെ വനിതാ എം.എൽ.എമാരെ ഭരണപക്ഷ എം.എൽ.എമാർ അധിക്ഷേപിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്ന് സാംസ്കാരിക മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. വനിതാ എം.എൽ.എൽമാർക്ക് എന്തും ആവാമെന്ന വിചാരം പാടില്ല. അവർക്ക് സ്വഭാവത്തിൽ നിയന്ത്രണം വേണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ശിവൻകുട്ടി അടക്കം പ്രതിപക്ഷത്തെ രണ്ട് എം.എൽ.എമാർ മുണ്ടും മടക്കിക്കുത്തി അംഗങ്ങളുടെ മേശയ്ക്കു മേലേ കൂടി നടന്നത് ശരിയാണോ എന്നും ജോസഫ് ചോദിച്ചു. സ്പീക്കറുടെ ഡയസിൽ കയറി കംപ്യൂട്ടറും മൈക്കും തകർക്കുകയും കസേര തള്ളിത്താഴെയിടുകയും ചെയ്തതിന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ മാപ്പു പറയണമെന്നും ജോസഫ് ആവശ്യപ്പെട്ടു.നിയമസഭയിൽ ധനമന്ത്രി കെ.എം.മാണി ബഡ്‌ജറ്റ് അവതരിപ്പിച്ചതിനു ശേഷം ഭരണപക്ഷം ലഡ്ഡു വിതരണം ചെയ്തത് ഒഴിവാക്കാമായിരുന്നു. അത് വെറും വികാരപ്രകടനം മാത്രമായിരുന്നു. എന്നാൽ അത് ഒഴിവാക്കാവുന്നതായിരുന്നു എന്നും മന്ത്രി പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *