അടിയന്തരമയി ഇടപെടും

ദില്ലി: കൊച്ചിയിലെ ഫാക്ടിന്റെ പുനരുദ്ധാരണത്തിന്‌ അടിയന്തര ഇടപെടല്‍ നടത്താമെന്ന്‌ കേരളത്തിലെ എം.പിമാര്‍ക്ക്‌ പ്രധാനമന്ത്രിയുടെ ഉറപ്പ്‌. എം.പിമാരായ കെ.വി. തോമസ്‌, പി. കരുണാകരന്‍,എന്‍.കെ. പ്രേമചന്ദ്രന്‍,പി.രാജീവ്‌ , ജോയ്‌സ്‌ ജോര്‍ജ്‌ എന്നിവരാണ്‌ പ്രധാനമന്ത്രിയെ കണ്ടത്‌. മുന്‍ എം.പി ചന്ദ്രന്‍പിള്ളയും ഇവരോടൊപ്പം ഉണ്ടായിരുന്നു.

നിലവില്‍ അംഗീകരിച്ചിട്ടുള്ള991കോടിയുടെ പാക്കേജ്‌ അപര്യാപതമെന്ന്‌ സംഘം പ്രധാനമന്ത്രിയെ അറിയിച്ചു. ഫാക്‌ടിന്റെ പുനരുദ്ധാരണത്തിന്‌ കേന്ദ്ര വളം മന്ത്രാലയത്തിന്റേയും പെട്രോളിയം മന്ത്രാലയത്തിന്റേയും അനുമതികള്‍ കൂടി ആവശ്യമായതിനാല്‍ പ്രധാനമന്ത്രി തന്നെ പ്രശ്‌നത്തില്‍ ഇടപെടണമെന്നായിരുന്നു സംഘം ആവശ്യപ്പെട്ടത്.

Add a Comment

Your email address will not be published. Required fields are marked *