അടിമാലിയില്‍ ഒമ്പതു വയസുകാരനെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ മാതാവിനെ റിമാന്‍ഡ് ചെയ്തു

ദേവികുളം: ഒമ്പതുവയസുകാരനെ ക്രൂരപീഡനത്തിനിരയാക്കിയ സംഭവത്തില്‍ മാതാവിനെ കോടതി 14 ദിവസത്തേയ്ക്കു റിമാന്‍ഡ് ചെയ്തു. കഞ്ചാവുകേസില്‍ ജയിലില്‍ കഴിയുന്ന സെലീനയുടെ ഭര്‍ത്താവിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. റിമാന്‍ഡിലായ സെലീനയെ വിയ്യൂര്‍ ജയിലിലേയ്ക്കു മാറ്റി. ഇന്നു രാവിലെയാണ് പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. </p>
സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണു ചെറുതോണിയിലെ ഷെല്‍റ്റര്‍ ഹോമില്‍ നിന്നു സെലീനയെ കസ്റ്റഡിയില്‍ എടുത്തത്. വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റസമ്മതം നടത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിച്ച് തെളിവെടുത്തു

Add a Comment

Your email address will not be published. Required fields are marked *