അഞ്ചു വെടിയുണ്ടകളുമായി വിമാനയാത്രികൻ പിടിയിൽ

തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മസ്കത്തിലേക്ക് പോകാനെത്തിയ യാത്രക്കാരനില്‍നിന്ന് അഞ്ച് വെടിയുണ്ടകള്‍ പിടിച്ചെടുത്തു. കൊല്ലം അഞ്ചാലുംമൂട് സ്വദേശി ഷാന്റു അഹമ്മദി(34)ന്റെ ബാഗില്‍നിന്ന്് പരിശോധനയ്ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥരാണ് വെടിയുണ്ട കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ തിരുവനന്തപുരം- മസ്കത്ത് ജെറ്റ് എയര്‍വേസ് വിമാനത്തില്‍ മസ്കത്തിലേക്ക് പോകാനെത്തിയതായിരുന്നു ഇയാള്‍. ഷാന്റു അഹമ്മദ് നാല് ദിവസംമുമ്പാണ് നാട്ടിലെത്തിയത്. ബാഗ് പരിശോധന}നടത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. മസ്കത്തില്‍വച്ച് കിട്ടിയ വെടിയുണ്ടകള്‍ ഉപേക്ഷിക്കാന്‍ മറന്ന് ബാഗില്‍ സൂക്ഷിച്ചതാണെന്നാണ് ഷാന്റു ചോദ്യംചെയ്യലില്‍ പറഞ്ഞത്. ഷാന്റുവിന്റെ മറുപടി വിശ്വസനീയമല്ലെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്. കൂടുതല്‍ ചോദ്യംചെയ്യലിനായി ഷാന്റുവിനെ വലിയതുറ പൊലീസിനു കൈമാറി. സുഹൃത്ത് തന്നെ ഏല്‍പ്പിച്ച ബാഗാണ് ഇതെന്നാണ് പൊലീസിനെ ഷാന്റു അറിയിച്ചത്. അച്ഛന് അസുഖമായതിനാല്‍ പെട്ടെന്നു വന്ന് തിരിച്ചുപോവുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. വെടിയുണ്ട വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Add a Comment

Your email address will not be published. Required fields are marked *