അഞ്ചംഗസംഘം സഭയില്‍ മാണിയെ തടയും

തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍: ഇടതുമുന്നണിയും, യുവമോര്‍ച്ചയും ഇന്നലെ മുതല്‍ തുടങ്ങിയ ഉപരോധം നിയമസഭയ്ക്ക് മുന്നില്‍ തുടരവേ ആകാംക്ഷാഭരിതമായ നിമിഷങ്ങളാണ് കടന്നുപോകുന്നത്. ശക്തമായ പോലിസ് വലയം ഭേദിച്ച് ബജറ്റ് അവതരണ വേളയില്‍ ഉപരോധ സമരക്കാര്‍ സഭയ്ക്കുള്ളിലേക്ക് കടന്ന് കയറുമോ എന്ന വേവലാതിയാണ് പോലിസിനെ അലട്ടുന്നത്. അതേ സമയം തന്നെ പ്രതിപക്ഷവും കെ.എം.മാണിക്ക് സഭയില്‍ ഉപരോധം തീര്‍ക്കാനാണ് ശ്രമിക്കുന്നത്. ആയിരങ്ങള്‍ തന്നെ സഭയ്ക്ക് മുന്നില്‍ ഇന്നലെ തന്നെ കുത്തിയിരിപ്പ് തുടരവേ എന്തും സംഭവിക്കും എന്ന അന്തരീക്ഷം നിലനില്‍ക്കുകയുമാണ്. പ്രതിപക്ഷം ഇന്നലെ തന്നെ സമരമാര്‍ഗത്തില്‍ ഒരു തീരുമാനത്തിലെത്തിയിരുന്നു. അതനുസരിച്ച് അഞ്ചംഗ എംഎല്‍എ സംഘം കെ.എം.മാണിയെ തടയും. ആറ്‌ വനിതാ എംഎല്‍എമാര്‍ മാണിയുടെ സീറ്റിന്‌ ചുറ്റും നിരക്കുകയും ചെയ്യും. ശിവന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ എംഎല്‍എമാരുടെ സംഘമാകും മാണിയെ തടയുക. ജയിംസ്‌മാത്യു, വി സുനില്‍കുമാര്‍, പി രാമകൃഷ്‌ണന്‍, ടി വി രാജേഷ്‌ എന്നിവരാണ്‌ സംഘത്തിലുള്ളത്‌. മാണിയുടെ സീറ്റിന്‌ ചുറ്റും വനിതാ എംഎല്‍എമാര്‍ നിരക്കും. ബിജിമോളുടെ നേതൃത്വത്തില്‍ അയിഷാപോറ്റി, കെകെ ലതിക, സലീഖ, ഗീതാഗോപി എന്നിവരാണ്‌ സംഘത്തിലുള്ളത്‌. ഈ സമരരീതിയെ ഭരണപക്ഷം ഏതു രീതിയില്‍ നേരിടുമെന്നതില്‍ വ്യക്തതയില്ല. അതേസമയം രാവിലെ ഒമ്പതിന്‌ തന്നെ ബജറ്റവതരണം നടത്താനായി എട്ടുമണിക്ക്‌ തന്നെ കെ.എം.മാണി സഭയില്‍ എത്തുമെന്നുമാണ്‌ വിവരം.

Add a Comment

Your email address will not be published. Required fields are marked *