അഗ്രോ സര്‍വീസ് സെന്റര്‍ അംഗങ്ങള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്
ആലങ്ങാട്: ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ കോതമംഗലം, ആലങ്ങാട് അഗ്രോ സര്‍വ്വീസ് സെന്ററുകളിലെ അംഗങ്ങള്‍ക്ക് ട്രാഫിക് നിയമങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ട്രാഫിക് നിയമങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്ന് ക്ലാസ് ഉദ്ഘാടനം ചെയ്തുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി മത്തായി പറഞ്ഞു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ക്ലാസില്‍ വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, ട്രാഫിക് നിയമങ്ങളെക്കുറിച്ചും ജോയിന്റ് ആര്.ടി.ഒ ആദര്‍ശ് നായര്‍ ക്ലാസെടുത്തു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഇ.എം ബബിത, ബ്ലോക്ക് ഉദ്യോഗസ്ഥരായ ബിജു വി.കെ, ഡേവിഡ് കെ.ജെ, എം.ഡി സേവ്യര്‍, അഗ്രോ സര്‍വീസ് സെന്റര്‍ അംഗം ജിബിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.