അഗളിയില്‍ പതിനാലു ലക്ഷത്തിന്റെ പാന്‍ മസാല പിടികൂടി

പാലക്കാട് ; അഗളിയിൽ 14 ലക്ഷം രൂപയുടെ പാൻമസാല ഉൽപന്നങ്ങൾ പൊലീസ് പിടികൂടി. തമിഴ്നാട്ടിലെ കോയന്പത്തൂരിൽ നിന്ന് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലേക്ക് കടത്താൻ ശ്രമിച്ച പാൻമസാല ഉൽപന്നങ്ങളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലോറിയിൽ കൊണ്ടുവന്ന പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ചാണ് പാൻമസാല കൊണ്ടുവന്നത്. സംശയം തോന്നിയതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പാൻ ഉൽപന്നങ്ങൾ കണ്ടെത്തിയത്

Add a Comment

Your email address will not be published. Required fields are marked *