അഖില്‍ ശര്‍മയ്ക്ക് ഫോളിയോ പുരസ്കാരം

ലണ്ടന്‍: ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ എഴുത്തുകാരന്‍ അഖില്‍ ശര്‍മയുടെ `ഫാമിലി ലൈഫ്‌ എന്ന നോവലിന്‌ ബ്രിട്ടനിലെ ഫോളിയോ പുരസ്‌കാരം സമ്മാനിച്ചു. സമുന്നത സാഹിത്യ പുരസ്‌കാരമെന്നു കൊട്ടിഘോഷിക്കപ്പെടുന്ന ബുക്കറിന്‌ ഒട്ടേറെ പോരായ്‌മകളുണ്ടെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ആരംഭിച്ച ബദല്‍ ബഹുമതിയാണിത്‌. 40,000 പൗണ്ടാണ്‌ (ഏകദേശം 37 ലക്ഷം രൂപ) അവാര്‍ഡ്‌ തുക.

ദില്ലിയിലാണ്‌ അഖില്‍ ശര്‍മ (43) ജനിച്ചത്‌. ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ താമസം. എഴുത്തുകാരന്റെ ആത്മകഥാംശമുള്ള നോവലാണ്‌ `ഫാമിലി ലൈഫ്‌. ദില്ലിയില്‍യില്‍ ജനിച്ച കൊച്ചുപയ്യന്‍ മെച്ചപ്പെട്ട ജീവിതം തേടി കുടുംബത്തോടൊപ്പം ന്യൂയോര്‍ക്കിലെ ക്വീന്‍സിലേക്കു കുടിയേറിയതിന്റെയും തുടര്‍ന്നുണ്ടായ ദുരന്തത്തിന്റെയും കഥയാണിതില്‍. കൃതി യുഎസില്‍ ഏറെ നിരൂപകശ്രദ്ധ നേടിയിരുന്നു.
യുഎസ്‌ എഴുത്തുകാരന്‍ ജോര്‍ജ്‌ സോണ്ടേഴ്‌സിനായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഫോളിയോ പുരസ്‌കാരം.

Add a Comment

Your email address will not be published. Required fields are marked *