അകാലത്തില്‍ പോലിയുമെന്നു
ദില്ലി ; ഇന്ദിരാ ഗാന്ധിയുടെ വധം പ്രവചിച്ച പ്രശസ്ത ജോതിഷ പണ്ഡിതന് സുശീല്‍ ചതുര്‍വേദി ആം ആദ്മിയുടെ അന്ത്യം 2൦17 ഓടു കൂടി സംഭവിക്കുമെന്ന പ്രവച്ചനവുമായി രംഗത്ത് .2012 നവംബര്‍26ന് ആണ് പാര്‍ട്ടി ജന്മം കൊണ്ടത് . അഴിമതി വിരുദ്ധ കാംപയിനുകലുമായി രംഗപ്രവേശനം ചെയ്ത പാര്ട്ടിയിലെനിലവിലെ ആഭ്യതര പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടുന്നതും അത് തന്നെയാണ് .2017 ജനുവരിയോടെ ആംആദ്മി പാര്‍ട്ടിയുടെ തകര്‍ച്ച പൂര്‍ത്തിയാകുമെന്നാണ് ഇയാളുടെ പ്രവചനം. അതിനും മുന്‍പ് ഈ വര്‍ഷം ജൂണ്‍ 15-ഓടെ പാര്‍ട്ടിയില്‍ വലിയൊരു പിളര്‍പ്പുണ്ടാകും. പാര്‍ട്ടിയില്‍ നിന്ന് മറ്റൊരു വിഭാഗവും പിറവിയെടുക്കാന്‍ സാധ്യതയേറെ. 2017-ഓടെ അരവിന്ദ് കേജ്രിവാള് മുഖ്യധാരയില്‍നിന്ന് അപ്രത്യക്ഷനാകും. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാനാകാതെ പടിയിറങ്ങേണ്ടി വരുന്ന കേജ്രിവാളിനെതിരെ ദില്ലിയുടെ തെരുവുകളില്‍ ശക്തമായ പ്രതിഷേധം നടക്കും. ശാരീരികമായിപ്പോലും അദേഹം ആക്രമിക്കപ്പെടാം. വാട്ടര്‍ലൂ യുദ്ധം തോറ്റ നെപ്പോളിയന്റെ അവസ്ഥയാകും കേജ്രിവാളിനെന്നും ചതുര്‍വേദി പ്രവചിച്ചതായി ഒരു പ്രമുഖ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.
എഎപിക്കുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിക്കുമെന്ന് 2013ഡിസംബറില്‍ ഇയാള്‍ പ്രവചിച്ചിരുന്നു. അല്ലെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര കലഹം പൊട്ടിപ്പുറപ്പെടുമെന്നും പ്രവചനമുണ്ടായിരുന്നു.
നേരത്തെ, മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ കൊലപാതകങ്ങളും,ചാള്‍സ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും വിവാഹമോചനവും, 1996ല്‍ ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തുമെന്നും പ്രവചിച്ച് ശ്രദ്ധേയനായ വ്യക്തിയാണിയാളെന്നും മറ്റൊരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.